Saturday 26 April 2014

മഞ്ഞളിന്റെവ ഔഷധഗുണങ്ങള്‍

മഞ്ഞള്‍ നല്ലൊരു ആന്റി ഓക്‌സിഡന്റും കരളിന്റെ രക്ഷകനുമാണ്‌. മഞ്ഞളും നെല്ലിക്കയും ചേര്‍ത്ത്‌ തയ്യാറാക്കുന്ന നിശാമലകീ ചൂര്‍ണ്ണം പതിവായികഴിച്ചാല്‍ ലിവര്‍ സിറോസിസ്‌ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്‌.

മഞ്ഞള്‍ നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിന്റെ അളവ്‌ ശരിയാക്കുവാനും ഉപകരിക്കുന്നു.

6
ഗ്രാം മഞ്ഞള്‍ മോരില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മഞ്ഞപിത്തം മാറാന്‍ നല്ലതാണ്.

കണ്ണില്‍ വരുന്ന കണക്ടിവെറ്റിസ് എന്ന രോഗത്തിന് ഒരു ഗ്രാം മഞ്ഞള്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ തുണിയില്‍ മുക്കി ചെറുചൂടില്‍ കണ്‍പോളകളില്‍ തുടച്ചാല്‍ വേഗം മാറുവാന്‍ നല്ലതാണ്.

മഞ്ഞള്‍ റോസ്‌റ്റ്‌ ചെയ്‌ത്‌ ഒന്നോ രണ്ടോ ഗ്രാം പൗഡര്‍ തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും. മഞ്ഞള്‍ നല്ലൊരു അണുനാശിനി ആണെന്നത് ശാസ്‌ത്ര ലോകം പരക്കെ അംഗീകരിച്ചിട്ടുള്ളതാണ്‌.

സാധാരണ വയറു വേദന ഉണ്ടായാല്‍ പത്തു ഗ്രാം മഞ്ഞളിന്റെ തൊലി വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിച്ചാല്‍ നന്നായിരിക്കും. ശര്‍ക്കരയും കൂടി ചേര്‍ത്താല്‍ അതു അത്യന്മമായിരിക്കും.

ഏല്ലാതരം മൂത്രാശയത്തിന്റെ അസുഖങ്ങള്‍ക്കും മഞ്ഞളും നെല്ലിക്കയും ചേര്‍ത്ത ചൂര്‍ണ്ണം തേനില്‍ ചേര്‍ത്ത്‌കൊടുക്കുന്നത് ഉത്തമമാണ്. സാധാരണയായി കണ്ടുവരുന്ന വീക്കത്തിന്‌ മഞ്ഞള്‍ പൊടിയും കടുകെണ്ണയും ചേര്‍ത്ത്‌‌ തേച്ചാല്‍ ശമനം ഉണ്ടാകും.

No comments:

Post a Comment