സന്ധികളില്‍ ഒരിക്കലെങ്കിലും
വേദനയോ നീരോ പിടുത്തമോ മരവിപ്പോ ഉണ്ടായിട്ടില്ലാത്തവര്‍ നമ്മളില്‍ ചുരുക്കമാണ്.
പൊണ്ണത്തടിയുള്ളവര്‍ക്ക് സന്ധിതേയ്‌മാനം മൂലവും മറ്റുള്ളവര്‍ക്ക് സന്ധികളില്‍
വേണ്ടത്ര വഴക്കം കിട്ടാത്തതു മൂലവും സന്ധിവേദനയും നീരും ഉണ്ടാകുന്നു. റുമാറ്റോയിഡ്
ആര്‍ത്രൈറ്റിസ്, റുമാറ്റിക്
ഫിവര്‍, ഡയബറ്റിക് ന്യൂറൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്
തുടങ്ങിയവയെക്കുറിച്ചെല്ലാം ആയുര്‍വേദം എത്രയോ മുമ്പുതന്നെ വ്യക്‌തമായി
പറയുന്നുണ്ട്.
കാല്‍മുട്ടു വേദന, തോള്‍ വേദന, കഴുത്തു
വേദന തുടങ്ങി സന്ധികളില്‍ വേദനയും നീരുമുണ്ടാവുക, വെരിക്കോസ്
വെയിന്‍, പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ വര്‍ധന, പിത്താശയത്തിലെ കല്ല് തുടങ്ങി
പല രോഗങ്ങളുടേയും തിരനോട്ടകാലം കൂടിയാണ് നാല്‍പ്പതുകള്‍. പൊണ്ണത്തടിയും ഹൃദയ തകരാറും
കൂടിയായാല്‍ ഏതാണ്ട് എല്ലാമായി എന്നു പറയാം. ഇതോടൊപ്പം പ്രായം നല്‍കുന്ന
വാതരോഗങ്ങളുടെ അലോസരം കൂടിയായാല്‍ അറുപതിനുശേഷം ഈ രോഗങ്ങളൊക്കെ നമ്മുടെ
ശരീരത്തില്‍ ശക്‌തിപ്രകടനം നടത്തി തുടങ്ങും.
നാല്‍പ്പതുകള്‍ക്കു ശേഷമാണ് വാതത്തിന്‍റെ
കാലമാരംഭിച്ച് ജരാനരകളോടെ വാര്‍ധക്യത്തിലേക്ക്
നയിക്കുന്നത്. അറുപത് വയസാകുമ്പോഴേക്കും വാര്‍ധക്യ ദശയിലേക്ക് കാലെടുത്തുവയ്‌ക്കുകയായി.
ഈ പ്രായത്തില്‍ കുളിക്കാനും കുടിക്കാനും ചൂടുവെള്ളവും മിതമായ ഭക്ഷണവും വ്യായാമവും
ശീലമാക്കുകയാണ് വാതോപദ്രവം ഉണ്ടാകാതിരിക്കാന്‍ ശീലിക്കാവുന്ന എളുപ്പമാര്‍ഗം.
ഭക്ഷണം കഴിക്കുമ്പോള്‍
നാല്‍പ്പതിനുശേഷം ചിട്ടയായ
ആഹാരരീതി ശീലിച്ചാല്‍ വാതോപദ്രവം തടഞ്ഞുനിര്‍ത്താന്‍ കഴിയും.
നാരുകള്‍ (ഫൈബേഴ്‌സ്)
കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സന്ധികളേയും
പേശികളേയുമാണ് വാതം കൂടുതല്‍ ശല്യംചെയ്യുന്നത്. അതിനാല്‍ കാല്‍സ്യം കൂടുതലുള്ള
ചെറുമീനും മുട്ടയുടെ വെള്ളക്കരുവും ചീരയും റാഗിയും നിര്‍ബന്ധമായും ആഹാരത്തിലുള്‍പ്പെടുത്തണം.
ചികിത്സ എന്തൊക്കെ?
ഫലപ്രദമായ ചികിത്സകള്‍
വാതരോഗത്തിനായി ആയുര്‍വേദത്തിലുണ്ട്. ഘൃതവും തൈലങ്ങളുംകൊണ്ടുള്ള പ്രയോഗങ്ങള്‍, കഷായവും അരിഷ്‌ടവും ചൂര്‍ണവും
ലേഹ്യവുമുള്ള യുക്‌താനുസരണ ചികിത്സാരീതികള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. പഞ്ചകര്‍മ്മങ്ങളായ
വമനം, വിരേചനം, വസ്‌തി, രക്‌തമോക്ഷം എന്നീ ശോധന
ചികിത്സാരീതികളുമുണ്ട്.
സാധാരണ വാതരോഗങ്ങള്‍ക്ക്
ശോധന ചികിത്സയ്‌ക്ക് മുമ്പുചെയ്യുന്ന പിഴിച്ചില്‍, ധാര, കിഴി
എന്നിവയ്‌ക്കുശേഷം വയറിളക്കിയാല്‍ മതി. ചെറിയ വാത ഉപദ്രവങ്ങള്‍ക്ക് എണ്ണതേച്ച്
ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം ലഭിക്കും. പരിചയസമ്പന്നനായ ചികിത്സകന്‍റെ മേല്‍നോട്ടത്തില്‍
മാത്രമേ വാതചികിത്സ നടത്താവൂ.
ആഹാര നിയന്ത്രണത്തോടൊപ്പം
വ്യായാമത്തിനും വാതരോഗനിയന്ത്രണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, പൂന്തോട്ടനിര്‍മ്മാണം തുടങ്ങി അര
മണിക്കൂറെങ്കിലും വ്യായാമത്തിലേര്‍പ്പെട്ട് ശരീരത്തെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നത്
വാതരോഗാക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായകമാണ്.
കടപ്പാട്: മംഗളം ദിനപത്രം
No comments:
Post a Comment